ജിദ്ദ- ഉംറ, വിസിറ്റ് വിസകൾ ഉദാരമായി അനുവദിക്കാൻ തുടങ്ങിയതോടെ വൻ തിരക്കാണ് ജിദ്ദ വിമാനതാവളത്തിൽ അനുഭവപ്പെടുന്നത്. യാത്രക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇത് ഒഴിവാക്കാൻ വീണ്ടും നിർദ്ദേശവുമായി വിമാനതാവള അധികൃതർ രംഗത്തെത്തി. യാത്രാ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ അനുമതിയില്ലാത്ത ലഗേജുകൾ ഒഴിവാക്കുകയും നിയമപരമായ വസ്തുക്കൾ മാത്രം കൊണ്ടുപോകുകയും ചെയ്യണമെന്ന് ജിദ്ദ എയർപോർട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യർത്ഥിച്ചു.
യാതൊരു ക്രമവുമില്ലാതെ കൂട്ടിക്കെട്ടിയ ലഗേജുകൾ, തുണിക്കഷ്ണങ്ങൾ കൊണ്ട് ചുറ്റി പൊതിഞ്ഞതും കയറുകൾ കൊണ്ടു കെട്ടിയതുമായ ബാഗുകളും പെട്ടികളും, നീളമുള്ള ബെൽറ്റുകളുള്ളവ, ചാക്കുകൾ, അനുവദിച്ചതിലധികമുള്ള ഭാരമുള്ള ലാഗേജുകൾ തുടങ്ങിയവയെല്ലാം യാത്രാനടപടികൾ വൈകിപ്പിക്കുന്നതിനു കാരണമാണെന്ന് വിമാനത്താവള അതോറിറ്റി വ്യക്തമാക്കി.
Dear passenger
— مطار الملك عبدالعزيز الدولي (@KAIAirport) April 22, 2023
Get to know the Banned baggage to
ease your travel procedures
#KingAbdulazizAirport #ItsAnHonorToServeYou pic.twitter.com/JcgIbmq7uB