Sorry, you need to enable JavaScript to visit this website.

വീട്ടമ്മ തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം - കടയ്ക്കാവൂരില്‍ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ സ്വദേശിനി 62 കാരി ജനനിയെയാണ്  വീട്ടില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഇവരുടെ മകന്‍ വിഷ്ണവാണ് അറസ്റ്റിലായത്. ലഹരിക്ക് അടിമായായ വിഷ്ണു അമ്മയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം കാണാതായ വിഷ്ണുവിനെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

Latest News