Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ ഹോട്ടലിൽനിന്ന് ചീഞ്ഞ ഇറച്ചിയും പഴകിയ ഭക്ഷണവും പിടികൂടി

കോഴിക്കോട്- നഗരത്തിലെ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണവും ചീഞ്ഞ ഇറച്ചിയും പിടികൂടി. നഗരത്തിലെ മെയ്ഫഌവർ ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്റെ ഗോഡൗണിൽനിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെടുത്തു. ഇന്ന്(ഞായർ)ഉച്ചക്കാണ് സംഭവം. വയനാട്ടിൽനിന്നും കോഴിക്കോട്ട് എത്തിയ സംഘത്തിനാണ് മോശം ഭക്ഷണം ലഭിച്ചത്. ഹോട്ടലിൽനിന്നും ലഭിച്ച ചിക്കൻ ബിരിയാണിയിൽനിന്ന് ദുർഗന്ധം വമിച്ചതായി ഇവർ പറഞ്ഞു. വിവരം അറിഞ്ഞെത്തിയ കോർപ്പറേഷനിലെ ആരോഗ്യപ്രവർത്തകർ ഹോട്ടൽ അധികൃതർക്ക് നോട്ടീസ് നൽകി.
 

Latest News