VIDEO സൗദിയില്‍ തൃശൂർ സ്വദേശിനി ആതിര മോഹന്റെ മതം മാറ്റം; വസ്തുതകളുമായി നഴ്‌സിന്റെ വീഡിയോ

ജിദ്ദ- തൃശൂര്‍ സ്വദേശി ആതിര മോഹന്‍ ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ സൗദിയിലെ ക്ലിനിക്ക് ഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം. കുപ്രചാരണങ്ങള്‍ക്കെതിരെ ക്ലിനിക്കിലെ ജീവനക്കാര്‍ രംഗത്തുവന്നു. വസ്തുകള്‍ വിശദീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് ഞായറാഴ്ച രാത്രി ജിദ്ദയില്‍ വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുമുണ്ട്.
സൗദിയില്‍ മതംമാറി ആയിശയെന്ന പേരു സ്വീകരിച്ച ആതിര മോഹനെ സിറിയന്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. റേഡിയോളജിസ്റ്റായാണ് ആതിര സൗദിയില്‍ ജോലിക്കെത്തിയത്.
ആതിര മതം മാറിയത് ശരിയാണെന്നും അവരുമായി രണ്ടു വര്‍ഷമായി ബന്ധമുണ്ടെന്നും മതം മാറ്റത്തില്‍ ക്ലിനിക്ക് മാനേജ്‌മെന്റിന് ഒരു പങ്കുമില്ലെന്നും വ്യക്തമാക്കുകയാണ് ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സ്. നാട്ടിലുള്ളവരും ബന്ധുക്കളും കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ജോലി ചെയ്യുന്ന ക്ലിനിക്ക് പൂര്‍ണ സുരക്ഷയാണ് നല്‍കുന്നതെന്നും ഇവര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

 

Latest News