മലപ്പുറം-ചങ്ങരംകുളത്ത് ദമ്പതിമാരെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പവന്‍കുമാറിനെയും ഭാര്യയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെസിബി ഓപറേറ്ററായി ജോലി ചെയ്യുന്ന പവനും ഭാര്യയും രണ്ടാഴ്ച മുന്‍പാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസത്തിന് എത്തിയത്. നാലുദിവസമായി ഇവരെ പുറത്തുകണ്ടിരുന്നില്ല. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.