Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് അവഗണന; മലപ്പുറത്തെ അരക്കോടി ജനങ്ങൾ ചെയ്ത തെറ്റ് കേന്ദ്രം തുറന്നുപറയണമെന്ന് കെ.ടി ജലീൽ

മലപ്പുറം - വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ ശക്തമായ പ്രതിഷേധമറിയിച്ച് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വന്ദേഭാരതും രാജധാനിയും അടക്കം 13 ട്രെയിനുകൾക്ക് സ്റ്റോപ്പില്ലെന്നും മലപ്പുറത്തുകാരും നികുതി അടച്ച് ജീവിക്കുന്നവരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
 അവസാന സെൻസസ് പ്രകാരം 45 ലക്ഷം ജനങ്ങളാണ് മലപ്പുറത്തുള്ളത്. അവരും മറ്റുള്ളവരെ പോലെ നികുതി നൽകുന്നവരാണ്. കേന്ദ്ര സർക്കാറിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ അവഗണക്ക് എതിരെ മലപ്പുറം, പൊന്നാനി എംപിമാർ പ്രതികരിക്കാത്തതിന് പുറകിൽ എന്തെങ്കിലും പരിമിതികൾ ഉണ്ടെങ്കിൽ ജനങ്ങളോട് തുറന്ന് പറയണമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഒപ്പം മലപ്പുറം ജില്ലയിൽ കൂടി കടന്നുപോകുന്ന സ്റ്റോപ്പില്ലാത്ത 13 ട്രെയിനുകളുടെ ലിസ്റ്റും അദ്ദേഹം പുറത്തുവിട്ടു

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ?
വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.
കേന്ദ്രസർക്കാറിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.
മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?
1) ട്രൈൻ നമ്പർ: 12217,
കേരള സമ്പർക് ക്രാന്തി എക്‌സ്പ്രസ്
2) നമ്പർ: 19577, തിരുനൽവേലിജാം നഗർ എക്‌സ്പ്രസ്
3) നമ്പർ: 22630, തിരുനൽവേലിദാദർ എക്‌സ്പ്രസ്സ്
4) നമ്പർ: 22659, കൊച്ചുവേളിഋഷികേശ് എക്‌സപ്രസ്സ്
5) നമ്പർ: 22653, തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്
6) നമ്പർ: 02197, ജബൽപൂർ സ്‌പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്
7) നമ്പർ: 20923,
ഗാന്ധിധാം ഹംസഫർ എക്‌സ്പ്രസ്,
?? നമ്പർ: 22655, എറണാങ്കുളംഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്‌സപ്രസ്
9) നമ്പർ: 12483, അമൃതസർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്
10) നമ്പർ: 22633, തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്,
11) നമ്പർ: 20931, ഇൻഡോർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്
12) നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്സ്
13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ?
 

Latest News