തൃശൂർ-മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുവന്നൂർ ചെറിയപാലം കാരയിൽ വീട്ടിൽ ഷാജുവിന്റെ മകൻ ഷഹാസ് (23 ) ആണ് മരിച്ചത്. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് കഴിഞ്ഞ മാസം മൈസൂരിൽ മരിച്ചത്. ഇവരുടെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയിരുന്നു. ഷഹാസുമായുള്ള തർക്കത്തിനിടെയാണ് മരണം സംഭവിച്ചത് എന്നാണ് പോലീസ് നിഗമനം. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ മൈസൂരു പോലീസാണ് കേസെടുത്തത്.