Sorry, you need to enable JavaScript to visit this website.

പാലയില്‍ ഇതാദ്യമായി ഈദ് ഗാഹ്, കാണാന്‍ ഒട്ടേറെപ്പേര്‍ തടിച്ചുകൂടി

പാല- ചരിത്രത്തില്‍ ആദ്യമായി കോട്ടയത്തെ പാലാ മുനിസിപ്പാലിറ്റിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും തൊഴിലാളികളും അടക്കമുള്ള നിരവധി വിശ്വാസികള്‍ ഉപാസാന ആശുപത്രി ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുത്തു.

മുസ്‌ലിം മതവിശ്വാസികള്‍ താരതമ്യേന കുറവായ പാലായില്‍ നടന്ന ഈദ് ഗാഹ് കാണാന്‍ നിരവധി പേരാണ് എത്തിയത്. 7.45 ന് തുടങ്ങിയ പ്രാര്‍ഥനാ ചടങ്ങുകള്‍ 8.30 ന് അവസാനിച്ചു. തുടര്‍ന്ന് മധുരം വിതരണം നല്‍കിയും പരസ്പരം ആശ്ലേഷിച്ചും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആശംസിച്ചു.

 

Latest News