ജിദ്ദ- സുഡാനിൽനിന്നുള്ള സൗദി പൗരൻമാരെയും വഹിച്ചുള്ള ആദ്യകപ്പൽ ജിദ്ദയിലെത്തി. അൻപത് സൗദി പൗരൻമാരാണ് കപ്പിലിൽ ഉള്ളത്. മറ്റു രാജ്യങ്ങളിലെ പൗരൻമാരും ഈ കപ്പലിൽ ഉണ്ട്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. സുഡാനിൽനിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ പാർപ്പിക്കാൻ ജിദ്ദയിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാലു കപ്പലുകളിലായി 158 പേരെയാണ് സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നത്. സുഡാൻ സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.
عاجل| لحظة وصول أول سفينة إجلاء من #السودان وعلى متنها 50 مواطنا وعددا من رعايا الدول الشقيقةhttps://t.co/MQgYfAuk5P pic.twitter.com/mDqfb30EtT
— أخبار 24 (@Akhbaar24) April 22, 2023