മലപ്പുറം - എടവണ്ണയില്‍ യുവാവിനെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. എടവണ്ണ സ്വദേശി റിദാന്‍ ബാസിലി(28)ന്റെ മൃതദേഹമാണ് എടവണ്ണ ചെമ്പുകുത്ത് മലയുടെ മുകളില്‍ കണ്ടെത്തിയത്. റിദാന്‍ ബാസിലിന്റെ നെഞ്ചിലും പിറക് വശത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് റിദാന്‍ ബാസിലിനെ കാണാതായത്. ബന്ധുക്കള്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.