തിരുവനന്തപുരം - കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി. കത്തിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ഇന്റലജന്‍സ് എ ഡി ജി പിയ്ക്ക് കൈമാറി. കത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ വൈകുന്നേരമാണ് പ്രധാന മന്ത്രി കൊച്ചിയിലെത്തുന്നത്.