Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു

തിരുവനന്തപുരം - തൈക്കാട് ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ  മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തൽ. കരമന സ്വദേശിനിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. 
 ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിൽപ്പന കാര്യം പോലീസിനെ അറിയിച്ചത്. മൂന്ന് ലക്ഷം രൂപ നൽകിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കരമന സ്വദേശിനിയായ സ്ത്രീ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുഞ്ഞിനെ ഏറ്റെടുത്ത സി.ഡബ്ല്യു.സി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ജെ.ജെ ആക്ട് പ്രകാരം കേസെടുക്കുമെന്നും പറഞ്ഞു. 
 തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നല്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

Latest News