തിരുവനന്തപുരം-ഓടുന്ന ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍. കിളമാനൂര്‍ സ്വദേശിയായ റിട്ട ജില്ലാ ജഡ്ജി രാമബാബുവിനെയാണ് മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തത്. കളിമാനൂരില്‍ നിന്നായിരുന്നു ഇയാള്‍ ബസില്‍ കയറിയത്. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ ഒറ്റക്കിരിക്കുന്ന യുവതിയെ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്തെത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കവയ്യാതെ യുവതി ബഹളം വെക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ഇടപെടുകയും ഇയാളെ പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ റിമാണ്ടിലാണ് റിട്ട ജില്ലാ ജഡ്ജി.