ന്യൂദല്‍ഹി - ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അയോഗ്യനാക്കപ്പെട്ട എ രാജ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. േൈഹക്കോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് വിധിയെന്നും എ.രാജ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സി പി എമ്മിലെ രാജ മത്സരിച്ചതെന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സംവരണത്തിന് എല്ലാ അര്‍ഹതയുമുള്ള വ്യക്തിയാണ് താനെന്നും ഇത് സംബന്ധിച്ച രേഖകളൊന്നും തന്നെ ഹൈക്കോടതി പരിശോധിച്ചില്ലന്നും ചൂണ്ടിക്കാട്ടിയാണ് രാജ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജയുടെ അപ്പീലിനെതിരെ ഡി കുമാര്‍ നല്‍കിയ തടസ്സ ഹര്‍ജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.