കൊച്ചി- അക്കൗണ്ട് മരവിപ്പിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി ഇടപെടല്‍. അക്കൗണ്ട് മരവിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്താല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം ചോദ്യമുന്നയിച്ചു. അക്കൗണ്ട് മരവിപ്പിക്കപ്പെട്ട അക്കൗണ്ട് ഉടമകളാണ് കോടതിയെ സമീപിച്ചത്.
എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ നടപടി നിയമം വകുപ്പു 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിയുന്നതെന്നു കോടതി ആരാഞ്ഞു.