മനാമ- മുൻ എം.പിയും നിരവധി കേസുകളിൽ പ്രതിയുമായ യു.പിയിലെ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം സംബന്ധിച്ച് ബഹ്‌റൈൻ പാർലമെന്റിൽ ചർച്ച. ഇന്ത്യയിലെ തീവ്രവാദ ഗവൺമെന്റ് മുസ്ലിംകൾക്ക് എതിരെ കടുത്ത ആക്രമണം നടത്തുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പാർലമെന്റിൽ നടന്ന ചർച്ചയിൽ എം.പി അഹമ്മദ് കറാത്ത അഭിപ്രായപ്പെട്ടു. ഇത് തടയേണ്ടത് അത്യാവശ്യമാണ്. ബഹ്‌റൈൻ ഇന്ത്യൻ സർക്കാറുമായി വ്യാപാരം നടത്തുകയും നിരവധി ഇന്ത്യക്കാർക്ക് ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ മുസ്ലിംകളെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എം.പി വ്യക്തമാക്കി.
Bahrain parliament discussion over murder of #AtikAhmed in UP. According to MP, “Indian extremists Govt is going too far & must be stopped. We do business with India & employ them but persecution of Muslims unacceptable”#Islamophobia_in_india #Bahrain pic.twitter.com/mq2zsgXSTW
— South Asian Journal (@sajournal1) April 20, 2023