തിരൂര്‍- കാര്‍ യാത്രക്കാരന് ഹെല്‍മെറ്റിടാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്. തിരൂര്‍ ചെമ്പ്ര സ്വദേശിയായ കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് 500 രൂപ പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് സാലി വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നത്.അക്ഷയയില്‍ പോയി പിഴയ്ക്ക് കാരണമെന്താണെന്ന് സാലി അന്വേഷിച്ചതില്‍ ഹെല്‍മെറ്റിടാത്തതിനാണ് തനിക്ക് പിഴ വന്നിരിക്കുന്നതെന്ന് മനസ്സിലായി. ആര്‍.ടി.ഒയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ സാലിയുടെ കെ.എല്‍ 55 വി. 1610 ആള്‍ട്ടോ 800 കാറിന് പകരം കെ.എല്‍ 55 വി. 1610 ബൈക്കില്‍ രണ്ട ് പേര്‍ ഹെല്‍മിറ്റിടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്.