Sorry, you need to enable JavaScript to visit this website.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷ ഫോട്ടോ; പ്രതിപക്ഷ നേതാവിന്റെ മൂന്നു സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം - സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്. ഫോട്ടോ അനുമതിയില്ലാതെ പകർത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ച് 15നാണ് സംഘർഷം ഉണ്ടായത്. 
സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എം.എൽ.എമാരുടെ പി.എമാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകിരുന്നു.

 

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശിച്ചിട്ടില്ല; തട്ടിപ്പിന് ഇരയായവർക്ക് കാൾനമ്പറായ 1930-ൽ പരാതിപ്പെടാമെന്ന് കേരള പോലീസ്
 കോഴിക്കോട് -
യു.പി.ഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് പോലീസ് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് കേരള പോലീസ് വിശദീകരണം. 
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈം പോർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് സാധാരണയായി പൊലീസ് നിർദ്ദേശം നൽകാറുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് നടപടി.
അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പൊലീസ് നിർദേശിച്ചിട്ടില്ലെന്നും എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ടെന്നും കേരളാ പോലീസ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അക്കൗണ്ടുകൾ മരവിപ്പിത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാം. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടെന്നും കേരളാ പോലീസ് അറിയിച്ചു.


താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു; പണം ഇടപാട് തർക്കമെന്ന് സൂചന
 കോഴിക്കോട് -
താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പരപ്പൻപൊയിൽ സ്വദേശി വാടിക്കൽ ബിജുവെണ്ണയാണ് അക്രമം നടത്തിയതെന്നാണ് മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നു പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News