തിരുവനന്തപുരം - ഈ വർഷത്തെ ഈദുൽ ഫിത്വറിന് ഏപ്രിൽ 22 ശനിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
നിലവിൽ സർക്കാറിന്റെ പെരുന്നാൾ പൊതു അവധി ഏപ്രിൽ 21ന് വെള്ളിയാഴ്ചയാണ് നല്കിയിരിക്കുന്നത്. എന്നാൽ, റമദാൻ വ്രതം 30 പൂർത്തിയാക്കുന്നത് ഏപ്രിൽ 21ന് ആയതിനാൽ സ്വാഭാവികമായും 22ന് ഈദുൽ ഫിത്വർ ആകാൻ സാധ്യതയുണ്ട്. എന്നിരിക്കെ, 22 ശനിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിക്കണമെന്നാണ് നിവേദനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടിരിക്കുന്നത്.