Sorry, you need to enable JavaScript to visit this website.

കത്താറ ഖുര്‍ആന്‍ പാരായണ മല്‍സര വിജയികളെ ആദരിച്ചു; അഞ്ച് ലക്ഷം റിയാല്‍ അഫ്ഗാന്‍ സ്വദേശിക്ക്

ദോഹ- ആറാമത് കത്താറ ഖുര്‍ആന്‍ പാരായണ മല്‍സര വിജയികളെ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ആദരിച്ചു. അഞ്ച് ലക്ഷം റിയാലിന്റെ ഒന്നാം സമ്മാനം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് ഹസന്‍ ഹസന്‍ സാദെ സ്വന്തമാക്കിയപ്പോള്‍ മൂന്ന് ലക്ഷം റിയാലിന്റെ രണ്ടാം സമ്മാനം ഇറാഖില്‍ നിന്നുള്ള അഹമ്മദ് ജമാല്‍ അല്‍ മന്‍സ്‌റാവിയും ഒരു ലക്ഷം റിയാലിന്റെ മൂന്നാം സമ്മാനം ഈജിപ്തില്‍ നിന്നുള്ള അബ്ദു റസാഖ് അഷ്‌റഫ് സലാ അല്‍ ഷഹാവിയും നേടി.

എന്‍ഡോവ്‌മെന്റ്, ഇസ് ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍ഡോവ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനം അല്‍താനിയുടെ സാന്നിധ്യത്തില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി വിജയികളെകിരീടമണിയിച്ചു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News