മക്ക- കോവിഡ് മഹാമാരി കാരണം മൂന്നുവര്‍ഷം മുമ്പ് ലോകം അനുഭവിച്ച ദുഃഖവും അതില്‍നിന്ന് മോചിതമായ ലോകം ഇപ്പോള്‍ ആശ്വാസത്തെയും പ്രതിഫലിപ്പിക്കുന്ന രണ്ട് ചിത്രങ്ങള്‍ സൗദി ഹജ്, ഉംറ മന്ത്രി പുറത്തുവിട്ടു. ഹിജ്‌റ 1441 ലും മൂന്ന് വര്‍ഷത്തിനുശേഷം ഹിജ്‌റ 1444 ലും എടുത്ത വിശുദ്ധ കഅ് ബയുടേയും മസ്ജിദുല്‍ ഹറാമിന്റേയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധന നേടിയത്. പകര്‍ച്ചവ്യാധി കടന്നുപോയതിനാല്‍ ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ ഉംറ നിര്‍വഹിക്കാനും രണ്ട് വിശുദ്ധ മസ്ജിദുകള്‍ സന്ദര്‍ശിക്കാനും കൂട്ടം കൂട്ടമായി മടങ്ങിയെത്തി.
തിരുഗേഹങ്ങളുടെ സേവകന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും എല്ലാ സ്തുതിയും കാരുണ്യവാനായ അല്ലാഹുവിന് അര്‍പ്പിച്ചുകൊണ്ടുമാണ് അല്‍റബീഅയുടെ കുറിപ്പ്. കാരുണ്യവാന്റെ അതിഥികളായി എത്തുന്നവര്‍ക്കുള്ള സൗകര്യത്തിലും സുരക്ഷയിലും സേവനത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കാണിക്കുന്ന താല്‍പര്യത്തെയും മന്ത്രി എടുത്തു പറഞ്ഞു.