തിരുരംവനന്തപുരം - സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളും സ്മാർട്ടാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി.വി.സി പെറ്റ് ജി കാർഡിലുള്ള പുത്തൻ സ്മാർട്ട് ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സീരിയൽ നമ്പർ, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്‌സ് (MoRTH) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. വൈകാതെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറ്റുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.