കൊച്ചി - അരിക്കൊമ്പന്‍ വിഷയം സര്‍ക്കാറിന്റെ തലയിലിട്ട് ഹൈക്കോടതി. ആനയെ എവിടേക്ക് മാറ്റണം എന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിച്ച് സ്ഥലം കണ്ടെത്തണമെന്നാണ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നത്. ടാസ്‌ക്ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കണമെന്നും ചിന്നക്കനാലില്‍ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസ് പരിഗണിക്കുന്നതിനിടെ വനം വകുപ്പിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും, എങ്ങനെ പണിയെടുക്കാതിരിക്കാമെന്നാണ് വനം വകുപ്പ് നോക്കുന്നതെന്നും കോടതി പറഞ്ഞു.