തിരുവനന്തപുരം- സെക്രട്ടറിയേറ്റിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന കാര്യം ഒടുവില്‍ മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കിടക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചു. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗമാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും, ഏഴ് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.