Sorry, you need to enable JavaScript to visit this website.

അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

അബ്ദുള്‍ കലാം ആസാദ്, അബൂബക്കര്‍

മലപ്പുറം - കോളിളക്കം സൃഷ്ടിച്ച അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കുള്ള ശിക്ഷ  മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. ഒന്‍പത് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. കേസിലെ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ാം പ്രതിയുമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സംഭവം നടന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്.അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം 2012 ജൂണ് 10 ന് നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരിയില്‍ കുനിയില്‍ കുറുവാങ്ങാടന്‍ അത്തീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഇരട്ടക്കൊല നടത്തിയത്. അത്തീഖ് റഹ്‌മാന്‍ കൊലക്കേസില്‍ പ്രതികളാണ് കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറും സഹോദരന്‍ അബ്ദുള്‍ കലാം ആസാദും. കേസില്‍ 275 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെ നൂറോളം തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

 

 

Latest News