Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു


തിരുവനന്തപുരം - വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 5.20 നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് ട്രയല്‍ റണ്‍ നടക്കുക. നേരത്തെ കണ്ണൂര്‍ വരെ നിശ്ചയിച്ചിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍ഗോഡ് വരെ നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്നലെ അറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്റെ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എക്കോണമി കോച്ചില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്. ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള രണ്ടു എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതമുള്ള രണ്ടു കോച്ചുകള്‍ വേറെയുമുണ്ടാകും. വന്ദേഭാരതിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭാഗമാകും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രില്‍ 25ന് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.

 

 

 

 

Latest News