ആലപ്പുഴ-കുട്ടനാട്ടിൽ വ്യാജ രേഖ ചമച്ച് കാർഷിക വായ്പ തട്ടിയെടുത്ത കേസിൽ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് പീലിയാനിക്കലിനെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ഇദ്ദേഹത്തെ റിമാന്റ് ചെയ്തത്. രാമങ്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫീസിൽ നിന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. ഹൈക്കോടതിയെ സമീപിച്ച് ഫാ.തോമസ് പീലിയാനിക്കൽ മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ജാമ്യം കിട്ടിയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീലിയാനിക്കലിനെ അറസ്റ്റു ചെയ്തതെന്നാണ് സൂചന. കുട്ടനാട്ടിലെ പലരുടെയും പേരിൽ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളിൽ നിന്ന് കാർഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. ചോദ്യം ചെയ്യാനാണ് ഫാ.തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് ആദ്യം അറിയിച്ചെങ്കിലും പിന്നീട് അറസ്റ്റ് സ്ഥിരീകരിച്ചു. 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ജില്ലാ ഓഫീസിൽ കൊുവന്നതിന് ശേഷം വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ കൊുപോയി. തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻസിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്