Sorry, you need to enable JavaScript to visit this website.

കൊടും ചൂടിനിടെ കിഴക്കേ കോട്ടയിൽ തീപിടുത്തം; നാലു കടകളിലേക്ക് തീ പടർന്നു

തിരുവനന്തപുരം - ചുട്ടുപൊള്ളുന്ന കൊടും ചൂടിനിടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടുത്തം. ചായക്കടയിൽ നിന്ന് തീപടർന്നതാണെന്നാണ് വിവരം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് തീയണക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് അഗ്‌നിരക്ഷാ സേനയും പോലീസും മറ്റും.

 

പാലിന് വില കൂട്ടേണ്ട സാഹചര്യമില്ല; മിൽമയോട് വിശദീകരണം തേടുമെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം -
സംസ്ഥാനത്ത് പാലിന് നാളെ മുതൽ വില കൂട്ടാനുള്ള മിൽമയുടെ തീരുമാനം അറിഞ്ഞില്ലെന്ന് മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാലിന് വില വർധിപ്പിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മിൽമയോട് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. 
 ലിറ്ററിന് രണ്ട് രൂപ നിരക്കിൽ പച്ച, മഞ്ഞ കവറിലുള്ള പാലിന് നാളെ മുതൽ വില കൂട്ടാനാണ് മിൽമയുടെ തീരുമാനം. വർധന പ്രാബല്യത്തിൽ വന്നാൽ 29 രൂപയായിരുന്ന മിൽമാ റിച്ചിന് 30 രൂപയും 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയുമാകും. ഈ രണ്ട് കവർ പാലുകളും വളരെ കുറഞ്ഞ അളവിലെ വിൽപ്പനയാകുന്നുള്ളൂവെന്നും അതിനാൽ വർധനവ് സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്നാണ് മിൽമയുടെ വിശദീകരണം. അഞ്ചുമാസം മുമ്പ് മിൽമ പാൽ ലിറ്ററിന് ആറു രൂപ നിരക്കിൽ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു വർധനവ്.
 

Latest News