പാലക്കാട് - ഊരിലേക്ക് പോകുന്നതിനിടെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂർ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് കൊല്ലപ്പെട്ടത്. ഊരിലേക്ക് വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടതായാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജനവാസ മേഖലയായ ഇവിടെ കാട്ടാനയുടെ ശ്കതമായ സാന്നിധ്യമുണ്ടാകാറുണ്ട്. കോളനിയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പലപ്പോഴും ആന ശല്യം ഉണ്ടാകാറുണ്ട്. എന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.