അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട തന്നൂമയിലെ വാദി അല്‍കഹ്‌ലയില്‍ കാര്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. കാര്‍ ഡ്രൈവറെ കയര്‍ ഉപയോഗിച്ച് ഏതാനും സ്വദേശികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാര്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മറ്റൊരു സംഭവത്തില്‍, മലവെള്ളപ്പാച്ചിലില്‍ സൗദി പൗരന്റെ കാറും വീടും മുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— حمزة (@hamza7674522671) April 17, 2023