കോഴിക്കോട് - താമരശ്ശേരിയിൽ നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. പ്രത്യക അന്വേഷണ സംഘം കർണാടകയിൽ വച്ചാണ് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴിന് രാത്രിയാണ് ഷാഫിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലാണ്.
നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കി; മാതാപിതാക്കളെയും മക്കളെയും നോക്കണമെന്ന് കത്ത്
ഗാന്ധിനഗർ - നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ വിഞ്ചിയ ഗ്രാമത്തിലെ കൃഷിയിടത്തിലെ കുടുലിലാണ് സംഭവം. ഹേമുഭായ് മക്വാന (38), ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്.
സ്വയം തലയറുത്തു മാറ്റാൻ കഴിയുന്ന ഉപകരണം സ്വയം നിർമിച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവർ തലയറുത്തത്.
മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി
വിഞ്ചിയ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇന്ദ്രജീത്‌സിൻഹ് ജഡേജ പറഞ്ഞു. രണ്ട് മക്കളുണ്ട്.