Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി, ഉച്ചയ്ക്ക് 2.30 ന് കണ്ണൂരെത്തും

തിരുവനന്തപുരം - വന്ദേഭാരത് എക്‌സപ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാവിലെ 5:10 തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഉച്ചയ്ക്ക് 12.30 കണ്ണൂരെത്തും. അതിന് ശേഷം 2.30 ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും വന്ദേഭാരത് ട്രെയിനില്‍ പോകേണ്ട എല്ലാ ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു. എറണാകുളത്ത് വെച്ച് ക്രൂ ചേഞ്ച് നടത്തും.  ദക്ഷിണ റെയില്‍വേയുടെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ചത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്ക് 52 സെക്കന്‍ഡുകള്‍ കൊണ്ടു 100 കിമീ വേഗം കൈവരിക്കാന്‍ സാധിക്കും. പൂര്‍ണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവര്‍ ക്യാബിനുള്ളതിനാല്‍ ദിശ മാറ്റാന്‍ സമയനഷ്ടമുണ്ടാകില്ല. എല്‍ ഇ ഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകള്‍, എക്‌സിക്യൂട്ടീവ് ക്ലാസില്‍ റിവോള്‍വിങ് ചെയറുകള്‍ ഉള്‍പ്പെടെ മികച്ച സീറ്റുകള്‍, ജി പി എസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വിമാന മാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവയുള്‍പ്പെട്ടതാണ് വന്ദേഭാരത് ട്രെയിന്‍. 

 

 

 

 

 

 

 

 

 

 

 

Latest News