മുക്കം- കോഴിക്കോട് ജില്ലയിലെ മുക്കത്തിന് സമീപം കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. കാറോടിച്ചിരുന്നയാൾ ഏതാനും നിമിഷം മുമ്പ് കാർ നിർത്തി കടയിലേക്ക് കയറിയതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മുക്കത്തുനിന്ന് ചേന്ദമംഗലൂരിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. മലയമ്മ സ്വദേശി യു.കെ സുരേഷിന്റെതാണ് കാർ. മലയമ്മ സ്വദേശി സതീഷ് ചുടലക്കണ്ടിയാണ് കാർ ഓടിച്ചിരുന്നത്. മുക്കത്തുനിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.