Sorry, you need to enable JavaScript to visit this website.

ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ ലൈന്‍ നടപ്പിലാക്കും, അപ്പവുമായി കുടുംബശ്രീക്കാര്‍ അതില്‍ കയറും-എം.വി. ഗോവിന്ദന്‍

കണ്ണൂര്‍- വന്ദേ ഭാരത് സില്‍വര്‍ലൈനിന് ബദലല്ലെന്നും സാമൂഹികജീവിതത്തിന്റെ ഏറ്റവും പിന്ന നില്‍ക്കുന്നവര്‍ക്ക് പോലും കെ റെയില്‍ ആശ്രയിക്കാനാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേ ഭാരതില്‍ പോയാല്‍ അപ്പം കേടാകും. വന്ദേ ഭാരത് സില്‍വര്‍ലൈനിന് ബദലല്ല. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹികജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെറെയില്‍ ആശ്രയിക്കാനാകും- എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
നേരത്തെ, വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം സംസ്ഥാനത്ത് നടക്കുന്നതിനിടെ സിപിഎമ്മിനെയും എംവി ഗോവിന്ദനെയും പരിഹസിച്ച് ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. ഷൊര്‍ണൂരില്‍നിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് അത് വിറ്റശേഷം തിരിച്ച് ഷൊര്‍ണൂരിലേക്കും വളരെവേഗം എത്താന്‍ സാധിക്കുമെന്നായിരുന്നു കൃഷ്ണദാസിന്റെ പരിഹാസം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News