റിയാദ് - റിയാദ് എക്‌സിറ്റ് 18 ൽ ഇസ്തിറാഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ എ.സി ഡക്റ്റ് സൂപ്പർ വൈസറായി ജോലി നോക്കിയിരുന്ന ലാലു ജോർജ് (56) നാട്ടിൽ നിര്യാതനായി. കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ഏപ്രിൽ 15 ന് ഹൃദയവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. റിയാദ് നവോദയ യൂണിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു.