Sorry, you need to enable JavaScript to visit this website.

ആദ്യ ചുവപ്പിന് അതിവേഗം

സരാൻസ്‌ക്- ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ചുവപ്പ് കാർഡാണ് കൊളംബിയയുടെ കാർലോസ് സാഞ്ചസിനു നേരെ സ്ലോവേനിയക്കാരനായ റഫറി ദാമിർ സ്‌കോമിന വീശിയത്. മൂന്നാം മിനിറ്റിൽ സാഞ്ചസ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. 1986 ലെ ലോകകപ്പിൽ സ്‌കോട്‌ലന്റിനെതിരായ മത്സരത്തിന്റെ അമ്പത്തിരണ്ടാം സെക്കന്റിൽ ഉറുഗ്വായ്‌യുടെ ഹോസെ ബാറ്റിസ്റ്റ ചുവപ്പ് കാർഡ് നേടിയതിനു മാത്രമാണ് ഇതിനേക്കാൾ വേഗം. 
ജപ്പാന്റെ ആദ്യ ആക്രമണം ഗോളാവുമെന്ന് ഉറപ്പായപ്പോഴാണ് സാഞ്ചസ് കൈപ്രയോഗം നടത്തിയത്. വീഡിയോ അസിസ്റ്റന്റ് റഫറിയുമായി ആലോചിക്കുക പോലും ചെയ്യാതെ റഫറി നേരെ ചുവപ്പ് കാർഡ് പുറത്തെടുത്തു. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് കൂടിയാണിത്. 

Latest News