കൊച്ചി- കൊച്ചിയില്‍ നവജാത ശിശുവിന് വാക്സിന്‍ മാറി നല്‍കിയെന്ന് പരാതി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിക്ക് വാക്സിന്‍ മാറി നല്‍കിയത്. വാക്സിന്‍ മാറി നല്‍കിയെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബിസിജി കുത്തിവെപ്പെടുക്കാന്‍ കൊണ്ടുവന്നതായിരുന്നു കുഞ്ഞിനെ. കുട്ടിക്ക് നല്‍കിയത് ആറ് ആഴ്ചയ്ക്കുശേഷം നല്‍കേണ്ട കുത്തിവെപ്പാണെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും പോലീസിനും കുടുംബം പരാതി നല്‍കി.