പട്ടാമ്പി (പാലക്കാട്) - വിമാന യാത്രക്കിടെ തുടങ്ങിയ പരിചയം അതിര്‍ത്തികള്‍ ഭേദിച്ച് പ്രണയത്തിന് വഴി മാറിയപ്പോള്‍ പട്ടാമ്പിക്കാരി വീണയ്ക്ക് ഇറ്റലിക്കാരന്‍ ഡാരിയോ മിന്നു ചാര്‍ത്തി. ഇരുവരുടെയും ആറ് വര്‍ഷം നീണ്ട പ്രണയമാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തിയത്. രണ്ടു പേരും ഐ.ടി മേഖലയില്‍ ജോലിയെടുക്കുകയാണ്. പട്ടാമ്പി മുതുതല സ്വദേശിനി വീണ 2017 ല്‍ ഉപരിപഠനത്തിനായി യു എസിലേക്കുള്ള യാത്രക്കിടയിലാണ് ഇറ്റലിയില്‍ നിന്നുള്ള ഡാരിയോയെ പരിചയപ്പെടുന്നത്. ആഴത്തിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. .കഴിഞ്ഞ വര്‍ഷമാണ് വീണ തന്റെ പ്രണയം വീട്ടിലറിയിച്ചത്. ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച് സമ്മതം മൂളിയതോടെ യുഎസില്‍ വെച്ച് വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. വീണ പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയതോടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ആചാര പ്രകാരം ഡാരിയോ വീണയെ മിന്നു ചാര്‍ത്തി. ചില കാരണങ്ങളാല്‍ ഡാരിയോയുടെ കുടൂംബത്തിന് പട്ടാമ്പിയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ആദ്യമായാണ് ഡാരിയോ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അടുത്തു തന്നെ ഇരുവരും ഇറ്റലിയിലേക്ക് പോകും..