റിയാദ്- റിയാദിലേക്ക് യാത്ര തിരിക്കാനിരിക്കെ ഖാര്‍തൂം വിമാനത്താവളത്തില്‍ സൗദിയ വിമാനത്തിനു നേരെ വെടിവെപ്പുണ്ടാവുകയായിരുന്നെന്ന് സൗദിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ സമയത്ത് വിമാന ജീവനക്കാരും യാത്രക്കാരും വിമാനത്തിനകത്തുണ്ടായിരുന്നു. വിമാന ജീവനക്കാരെയും വിമാനത്തിലുണ്ടായിരുന്ന സൗദി പൗരന്മാരായ യാത്രക്കാരെയും ഖാര്‍ത്തൂം വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ച് സുഡാനിലെ സൗദി എംബസിയില്‍ എത്തിച്ചു. സുഡാന്‍ ലക്ഷ്യമിട്ട് സഞ്ചരിക്കുകയായിരുന്ന സൗദിയ വിമാനങ്ങളെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നെന്നും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി സുഡാനിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും സൗദിയ പ്രസ്താവനയില്‍ പറഞ്ഞു.