കോഴിക്കോട്- തന്‍റെ സുരക്ഷക്കായി സുരക്ഷക്കായി സംസ്ഥാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി ഉണ്ടെന്ന തരത്തിൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ആരുടേയും സുരക്ഷാ സന്നാഹങ്ങൾ ഇല്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാൻ ഇക്കാലമത്രയും സർവ്വശക്തന്റെ അനുഗ്രഹത്താൽ സാധിച്ചിട്ടുണ്ട്. പോലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.