കോഴിക്കോട്- കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാന്‍ ഇടയില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനമായ സാഹചര്യമാണ് കേരളത്തിലും ചൂട് ഉയരാന്‍ കാരണം. സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ചക്കിടെ മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വടക്കന്‍ ജില്ലകകളില്‍ ഒരിടത്തും മഴ ലഭിച്ചതില്ല. ഇതും ഉഷ്ണത്തിന്റെ തീവ്രത കൂടാനിടയാക്കി.