കാസര്‍കോട് - നീലേശ്വരത്തെ 'നീലേശ്വര്‍ ഹെര്‍മിറ്റേജ്' റിസോര്‍ട്ട് തീപിടുത്തത്തില്‍ കത്തി നശിച്ചു. വിഷു ആഘോഷത്തിനിടെ റിസോര്‍ട്ടിന്റെ ഓലമേഞ്ഞ കെട്ടിടത്തിന് മുകളില്‍ പടക്കം വന്ന് വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തി തീ അണച്ചു. ഇവിടെയുണ്ടായിരുന്നവരെ പെട്ടെന്ന് ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. റിസോര്‍ട്ട് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.