Sorry, you need to enable JavaScript to visit this website.

100 മില്യണ്‍ ഡോളര്‍ സമ്മാനം പ്രവാസികള്‍ക്ക്  നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തില്‍

ദുബായ്- എമിറേറ്റ്‌സ് ഡ്രോ മെഗാ7 നറുക്കെടുപ്പിന്റെ മെഗാ സമ്മാനത്തുക പ്രവാസികള്‍ക്ക് നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തില്‍. ഗ്രാന്‍ഡ് പ്രൈസായ 100 മില്യണ്‍ ഡോളര്‍ നേടാനുള്ള അവസരമാണ് ഇന്ത്യക്കാരായ സുല്‍ത്താന്‍ ഖാന്‍, സഈദ് കമ്രാന്‍ എന്നിവര്‍ക്ക് ചെറിയൊരു വ്യത്യാസത്തില്‍ നഷ്ടമായത്. ആകെയുള്ള ഏഴ് അക്കങ്ങളില്‍ ആറെണ്ണം വരെ റിസ്‌വാന്‍ കൃത്യമായി പ്രവചിച്ചിരുന്നു. 100 മില്യണ്‍ നഷ്ടമായെങ്കിലും 125,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചതോടെ പൂര്‍ണമായും നിരാശരാകേണ്ടി വന്നിട്ടില്ല ഈ പ്രവാസികള്‍ക്ക്. 20 വര്‍ഷങ്ങളായി അബുദാബിയില്‍ തുടരുന്ന സയീദ് കമ്രാന്‍ കഴിഞ്ഞ ദിവസം തന്റെ മാതാപിതാക്കളെ കാണാന്‍ ബംഗളുരുവിലെത്തിയിരുന്നു അപ്പോഴാണ് എമിറേറ്റ്‌സ് ഡ്രോ സംബന്ധിച്ച ഇ-മെയില്‍ ലഭിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ സുല്‍ത്താന്‍ ഖാന്‍ മൂന്ന് തവണ ഭാഗ്യം പരീക്ഷിച്ചതിന് ശേഷമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഒന്നാ സമ്മാനമായ 100 മില്യണ്‍ സ്വന്തമാക്കാമെന്ന ശുഭ പ്രതീക്ഷയോടെ അടുത്ത എമിറേറ്റ്‌സ് ഡ്രോയുടെ ടിക്കറ്റും സുല്‍ത്താന്‍ വാങ്ങിക്കഴിഞ്ഞു. വലത്ത് നിന്ന് ഇടത്തേയ്ക്ക് നമ്പറുകള്‍ കൃത്യമായി പ്രവചിക്കണമെന്ന നിബന്ധന അടുത്തിടെ സംഘാടകര്‍ ഒഴിവാക്കിയിരുന്നു.ആഫ്രിക്ക, ഏഷ്യ മേഖലയിലെ തന്നെ ഏറ്റവും വലിയ നറുക്കെടുപ്പായാണ് എമിറേറ്റ്‌സ് ലക്കി ഡ്രോ മെഗാ7നെ കണക്കാക്കുന്നത്. 50 ദിര്‍ഹം എന്‍ട്രി ഫീ നല്‍കിയാല്‍ ഏഴിനും 37-നും ഇടയിലുള്ള ഏഴ് നമ്പറുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. ഏഴ് അക്കങ്ങളും തുല്യമായി പ്രവചിച്ചാല്‍ 100 മില്യണ്‍ ഡോളര്‍ കരസ്ഥമാക്കാവുന്നതാണ്. 

Latest News