റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ദവാദ്മി സാജിറിനു സമീപം അൽസിർ മരുഭൂമിയിൽ ശക്തമായ മഴയിലും കൊടുങ്കാറ്റിലും കാരവൻ മറിഞ്ഞ് തകരുകയും ഒട്ടകങ്ങൾ ചാവുകയും പിക്കപ്പിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൊടുങ്കാറ്റിൽ കാരവൻ ഒട്ടകങ്ങൾക്കു മുകളിലേക്ക് മറിഞ്ഞതാണ് ഒട്ടകങ്ങൾ ചാകാൻ കാരണം. ശക്തമായ കൊടുങ്കാറ്റിൽ കാരവൻ മൂന്നു തവണ കരണം മറിഞ്ഞു. കാരവൻ പതിച്ച് എട്ടു ഒട്ടകങ്ങളാണ് ചത്തത്. തകർന്ന കാരവന്റെയും കേടുപാടുകൾ സംഭവിച്ച പിക്കപ്പിന്റെയും ചത്തുകിടക്കുന്ന ഒട്ടകങ്ങളുടെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി പൗരന്മാരിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.