പാലക്കാട് - വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തി. ഇന്നു രാവിലെ 11.40ഓടെ പാലക്കാട് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ജീവനക്കാരെ മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. അതിന് ശേഷം ട്രെയിന്‍ തിരുവന്തപുരത്തേക്ക് ഓടി തുടങ്ങി. വൈകുന്നേരത്തോടെ കൊച്ചുവേളിയിലെത്തും. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ചെന്നൈയില്‍നിന്നും ട്രെയിന്‍ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗതയെങ്കിലും കേരളത്തില്‍ ഈ സ്പീഡ് ഉണ്ടാകില്ല. 110 കിലോമീറ്റര്‍ വരെ വേഗത കേരളത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.