കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 58 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. 957.2 ഗ്രാം സ്വര്‍ണ്ണവുമായി വന്ന ഇയാള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയപ്പോഴാണ് പുറത്ത് കാത്ത് നിന്ന പോലീസിന്റെ പിടിയിലായത്. ഉദയ് പ്രകാശ് സ്വര്‍ണ്ണം കടത്തുന്നത് സംബന്ധിച്ച് പോലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നതായാണ് സൂചന