Sorry, you need to enable JavaScript to visit this website.

വിഷുക്കൈനീട്ടവുമായി കൊച്ചി മെട്രോ

കൊച്ചി- യാത്രക്കാർക്ക് വിഷുക്കൈനീട്ടമായി ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. സ്‌കൂളുകളെയും കോളേജുകളെയും വിനോദസഞ്ചാരികളെയും ഉൾപ്പെടെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കുന്നതിനായാണ് കൊച്ചി മെട്രോ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് ഇളവ് ഏർപ്പെടുത്തുന്നത്. 50 പേരിലധികമുളള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാക്സിമം ടിക്കറ്റ് നിരക്കായ 60 രൂപയിൽനിന്ന് 25 ശതമാനം ഇളവ് ലഭിക്കും. ഏത് സ്റ്റേഷൻ മുതൽ ഏത് സ്റ്റേഷൻ വരെയും യാത്ര ചെയ്യാവുന്ന സിംഗിൾ ജേർണി ടിക്കറ്റിന് ഇത് പ്രകാരം 45 രൂപയായിരിക്കും നിരക്ക്. 100 പേരിലധികമുള്ള ഗ്രൂപ്പുകൾക്ക് സിംഗിൾ ജേർണി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 50 ശതമാനം ഇളവ് ലഭിക്കും. അതായത് നൂറ് പേരടങ്ങുന്ന ഗ്രൂപ്പിന് ഒരു ടിക്കറ്റിന് 30 രൂപയായിരിക്കും നിരക്ക്. ഗ്രൂപ്പ് ടിക്കറ്റ് യാത്രയ്ക്ക് ഒരു ദിവസം മുൻപെങ്കിലും ബുക്ക് ചെയ്യേണ്ടതാണ്. ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കൊച്ചി മെട്രോയുടെ വെബ്സൈറ്റിൽ ട്രാവൽ ഇൻഫർമേഷൻ എന്ന ടാബിന് കീഴിലെ ഗ്രൂപ്പ് ബുക്കിംഗ് ലിങ്കിൽ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യേണ്ടതാണ്.

Latest News