Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിൽ വീണ്ടും നിയന്ത്രണം

ജിദ്ദ-മുംബൈയിൽ സൗദി കോൺസുലേറ്റിൽ സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം പതിനേഴ് മുതൽ(ഏപ്രിൽ 17) 20-വരെ ഒരു ട്രാവൽ ഏജന്റിന് 25 പാസ്‌പോർട്ടുകൾ മാത്രമേ കോൺസുലേറ്റിൽ സമർപ്പിക്കാനാകൂ. നിലവിൽ ഇത് റമദാൻ ഒന്നു മുതൽ 45 പാസ്‌പോർട്ടായിരുന്നു. റമദാന് മുമ്പ് 70 പാസ്‌പോർട്ടുകൾ വരെ സമർപ്പിക്കാമായിരുന്നു. ഇതാണ് ഘട്ടംഘട്ടമായി 25 ആക്കി കുറച്ചത്. ഈ മാസം 20ന് ശേഷം കോൺസുലേറ്റ് ഈദ് അവധിയിൽ പ്രവേശിക്കും. ഇതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച പുതിയ അപ്‌ഡേഷൻ ലഭ്യമാകുക. ഈ മാസം 22 മുതൽ സൗദിയിലേക്കുള്ള വിസ സാറ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തിലും പുതിയ അപ്‌ഡേഷൻ പിന്നീട് വന്നിട്ടില്ല.
 

Latest News