കൊച്ചി- നിയമ വിദ്യാര്‍ഥികളെ മയക്കു മരുന്ന് എം. ഡി. എം. എയുമായി പിടികൂടി. കലൂര്‍ ശാസ്താ ടെമ്പിള്‍ റോഡിലുള്ള ലോഡ്ജില്‍ നിന്നാണ് 14.90 ഗ്രാം എം. ഡി. എം. എയുമായി പാലക്കാട് പട്ടാമ്പി എടപ്പറമ്പില്‍ ഹൗസ് ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടില്‍ ഹൗസ് അജ്മല്‍ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസ് സുഫിയാന്‍ (21) എന്നിവരാണ് പിടിയിലായത്. ഇവര്‍ മൂന്നുപേരും നിയമ വിദ്യാര്‍ഥികളാണ്. ഇന്റേണ്‍ഷിപ്പിന്റെ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്റെ നിര്‍ദേശാനുസരണം എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആഷിഖ് എന്‍, ശ്രീകുമാര്‍, സി പി ഒമാരായ സുനില്‍, വിബിന്‍, പ്രവീണ്‍, ഡബ്ല്യു സി പി ഒ ജയ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.