Sorry, you need to enable JavaScript to visit this website.

ഇഫ്താർ വിരുന്നുകൾ സാഹോദര്യവും സ്‌നേഹവും ഊട്ടിവളർത്തും- താരിഖ് അൻവർ

കെ.പി.എസ്.ടി.എ ചോമ്പാൽ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്യന്നു.

വടകര - ഇഫ്താർ വിരുന്നുകൾ സാഹോദര്യവും സ്‌നേഹവും ഊട്ടിവളർത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. പരിശുദ്ധ റമദാൻ മാസം പണക്കാരനും പാവപ്പെട്ടവനും തമ്മിൽ അന്തരമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതാണ്. കെ.പി.എസ്.ടി.എ ചോമ്പാൽ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനവും, ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാണ് അദ്ദേഹം. ഇത്തരം സംഗമങ്ങൾ മനുഷ്യരെ ഒന്നായി കാണാനും ഏകമനസോടെ ജീവിക്കാനായുള്ള അവസമൊരുക്കാനുള്ളതാണെന്നും  അദ്ദേഹം പറഞ്ഞു.   എല്ലാ മതങ്ങളെയും ഒന്നായി കാണാൻ നിലവിലുള്ള ഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെന്ന് എ ഐ സി സി സെക്രട്ടറി വിശ്വനാഥപെരുമാൾ പറഞ്ഞു. യു ഡി എഫ് വടകര മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് കെ പ്രവീൺകുമാർ , അഹമ്മദ് പുന്നക്കൽ, ബാബു ഒഞ്ചിയം, എം സി  വടകര, എൻ വേണു, ടി.വി  സുധീർ കുമാർ, സുബിൻ മടപ്പള്ളി, വിശ്വനാഥൻ സി.കെ എന്നിവർ സംസാരിച്ചു. നേരത്തെ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ദീപ്തി ജി.എസ് അധ്യക്ഷത വഹിച്ചു. ഷാജു പി. കൃഷ്ണൻ, ടി.കെ പ്രവീൺ, പി.ആർ പാർത്ഥസാരഥി, സുധീഷ് ആർ.എസ്, പി.കെ കോയ, ബിനു ടി.ടി, രാജേഷ് പി.കെ, കെ. ഹാരിസ് എന്നിവർ സംസാരിച്ചു.

Latest News